യു എ ഇയിൽ ഇന്ന് 2022 ഫെബ്രുവരി 24 ന് പുതിയ 782 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണവും 2,096 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി.
782 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 877,406 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,299 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,096 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 827,067 ആയി.
നിലവിൽ യു എ ഇയിൽ 48,040 സജീവ കോവിഡ് കേസുകളാണുള്ളത്. 474,340 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 782 പുതിയ കേസുകൾ കണ്ടെത്തിയത്.