Search
Close this search box.

ചെര്‍ണോബില്‍ പിടിച്ചെടുത്തു; ഉക്രൈന്‍ സൈനികരെ ബന്ദികളാക്കി റഷ്യ

Russia takes Ukrainian troops hostage

ചെര്‍ണോബിലിന്റെ നിയന്ത്രണം തങ്ങളുടെ വരുതിയിലാക്കിയ റഷ്യ അവിടെ യുക്രൈന്‍ സൈനികാംഗങ്ങളെ ബന്ദിയാക്കി. ഇവിടുത്തെ ആണവ അവശിഷ്ട സംഭരണ കേന്ദ്രം സൈന്യം തകര്‍ത്തു. പഴയ ആണവ പ്ലാന്റ് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയായ ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ ഉക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ മേഖലകളില്‍ റഷ്യന്‍സേന ആക്രമണം നടത്തുന്നുണ്ടെന്നാണ് ഉക്രൈന്‍ പറയുന്നത്. 13 സിവിലിയന്‍സും 9 ഉക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.  11 എയർ ബേസുകൾ ഉൾപ്പെടെ 74 സൈനിക കേന്ദ്രങ്ങൾ തകർത്തുകൊണ്ട് യുക്രെയ്‌നിന്റെ പ്രതിരോധമാണ് റഷ്യ ഇല്ലാതാക്കിയിരിക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. റഷ്യയും നാറ്റോയുമായി നിലനില്‍ക്കുന്ന തര്‍ക്കം എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts