എത്തിഹാദ് എയർവേസിൽ യുഎഇയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് ഇപ്പോഴും യാത്രയ്ക്ക് 48 മണിക്കൂർ മുമ്പെടുക്കുന്ന PCR നെഗറ്റീവ് പരിശോധന ഫലം ആവശ്യമാണെന്ന് എത്തിഹാദ് ഇന്ന് ഫെബ്രുവരി 26 ന് രാവിലെ യു എ ഇ സമയം 8.30 ന് നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു.
എന്നാൽ ഉടൻ തന്നെ യാത്രാ പരിശോധനാ നിയമങ്ങൾ മാറിയേക്കുമെന്നും അതിനായി തങ്ങൾ അധികാരികളുമായി പ്രവർത്തിക്കുകയാണെന്നും എത്തിഹാദ് അറിയിച്ചു.
യാത്രയ്ക്ക് 48 മണിക്കൂർ മുമ്പെടുക്കുന്ന PCR നെഗറ്റീവ് പരിശോധന ഫലം വേണ്ടെന്ന് ഞങ്ങൾ ഔദ്യോഗികമായി അറിയിക്കുന്നത് വരെ യാത്രക്കാർ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് തുടരണമെന്നും യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേസ് അറിയിച്ചു.
The UAE's PCR test requirements for travel are changing! Soon it will be even easier to travel the world with Etihad. While we work to make these changes, please follow the testing guidelines on https://t.co/JUk4uE18rF.
— Etihad Airways (@etihad) February 26, 2022