250 ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ രക്ഷാദൗത്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു.
#OperationGanga continues.
The second flight from Bucharest has taken off for Delhi with 250 Indian nationals. pic.twitter.com/zml6OPNirN
— Dr. S. Jaishankar (@DrSJaishankar) February 26, 2022
യുക്രെയ്നിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി രണ്ടാമത്തെ വിമാനം ഞായറാഴ്ച രാവിലെ ന്യൂഡൽഹിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു. ഓപ്പറേഷൻ ഗംഗ എന്നാണ് ഈ രക്ഷാ ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്
#WATCH The second flight from Bucharest has taken off for Delhi with 250 Indian nationals#OperationGanga pic.twitter.com/2DVT4dGYF4
— ANI (@ANI) February 26, 2022
“ആദ്യത്തെ വിമാനം അല്പം മുമ്പ് മുംബൈയിൽ ഇറങ്ങി. ഡൽഹിയിലേക്കുള്ള രണ്ടാമത്തെ വിമാനം നാളെ രാവിലെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ കുട്ടികളെ ഉക്രെയ്നിലെ അതിർത്തികളിൽ എത്തിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അവരെ അതിർത്തികളിൽ നിന്ന് അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്നും അധികൃതർ അറിയിച്ചു.