ദുബായ് എക്സ്പോ വേദിയെ സംഗീതസാന്ദ്രമാക്കാന്‍ ഇളയരാജ മാർച്ച് 5 ന് എത്തുന്നു.

Ilayaraja arrives on March 5 to perform at the Dubai Expo.

എക്സ്പോ 2020 പങ്കെടുക്കാൻ സംഗീതജ്ഞൻ ഇളയരാജ എത്തുന്നു. മാർച്ച് അഞ്ചിന് ഇളയരാജ ദുബായിൽ എത്തുക. അന്നേ ദിവസം രാത്രി 9 മണിക്ക് ദുബായ് എക്സ്പോ 2020 ദുബായിലെ ജൂബിലി സ്റ്റേജിൽ സംഗീതജ്ഞൻ പരിപാടി നടത്തും.

പരിപാടി കാണുന്നതിലേക്ക് എക്സ്പോ 2020 പാസ് ഉള്ളവർക്ക് പ്രവേശനം സൗജന്യം ആയിരിക്കും. അതേസമയം, ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന സംഗീത കച്ചരിയെന്ന് എന്നാണ് ഇളയ രാജയുടെ പരിപാടിയെ സംഘാടകർ വിശേഷിപ്പിച്ചിരിക്കുന്നത്.

7000 ലേറെ ഗാനങ്ങൾ ഇളയരാജ പാടിയിട്ടുണ്ട്. നാലു പതിറ്റാണ്ടായി ഇളയരാജ സംഗീത മേഖലയിൽ മികച്ച കഴിവ് തെളിയിച്ച തിളങ്ങി നിൽക്കുന്നു. 76 കാരനായ ഇദ്ദേഹം 1400 ലധികം സിനിമകൾക്കായി പശ്ചാത്തല സംഗീതം ചെയ്തിട്ടുണ്ട്. കഴിവിന് ആനുപാതികമായി നിരവധി അവാർഡുകൾ ഇളയരാജയെ തേടി എത്താറുണ്ട്.

മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡുകൾ അഞ്ചു തവണ ഇദ്ദേഹത്തെ തേടിയെത്തി. ഇരുപതിനായിരത്തിലേറെ സംഗീത കച്ചേരികൾ ഇദ്ദേഹം സ്വയം അവതരിപ്പിച്ചിട്ടുണ്ട്. 2018 ഇദ്ദേഹത്തിന് പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!