പുതിയ മാർഗനിർദേശവുമായി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ ഇന്ത്യക്കാരോട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാൻ നിർദേശിച്ചു. ഇന്ത്യക്കാർ ഒരുമിച്ച് സംഘങ്ങളായി യാത്ര ചെയ്യണം. കർഫ്യു പിൻവലിക്കുമ്പോൾ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ഉപയോഗിക്കണം.
ബാഗിൽ അവശ്യവസ്തുക്കൾ മാത്രം കൊണ്ടുപോകുക. ശൈത്യകാല വസ്ത്രങ്ങളും കഴിയുന്നത്ര പണവും കരുതണം. യാത്രയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങരുതെന്നും കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു. ട്രെയിനുകളുടെ കുറിച്ചുള്ള വിവരങ്ങൾക്ക് ukrzaliznytsia എന്ന ടെലഗ്രാം ചാനൽ ഫോളോ ചെയ്യണം. കൂടുതൽ അതിർത്തികൾ തുറക്കാൻ അയൽ രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.