പോലീസിനെ വിളിച്ച് പല തവണ അസഭ്യം പറഞ്ഞതിന് ഫുജൈറ മിസ്ഡിമെനേഴ്സ് കോടതി ഒരാൾക്ക് 50,000 ദിർഹം പിഴ ചുമത്തി. പോലീസ് സ്റ്റേഷനിലേക്ക് 15 തവണയാണ് ഇയാൾ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞത്.
തന്റെ സാധനങ്ങൾ പരിചയക്കാരന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞായിരുന്നു പ്രതി ഫുജൈറയിലെ അൽ മദീന പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചത്. തന്റെ സാധനങ്ങൾ വീണ്ടെടുക്കാൻ ഒരു പോലീസ് പട്രോളിംഗ് വേണമെന്നും പറഞ്ഞു.
കോളുകൾ സ്വീകരിച്ച പോലീസുകാരൻ സാധനങ്ങൾ വീണ്ടെടുക്കുന്നതിനായി ഒരു റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അദ്ദേഹത്തോട് പറഞ്ഞെങ്കിലും പ്രതി ശ്രദ്ധിക്കാതെ തുടരെ തുടരെ വിളിച്ചുകൊണ്ടിരുന്നു.
ഓരോ കോളിലും പ്രതികൾ മോശമായ ഭാഷ ഉപയോഗിച്ചു, എന്നാലും കോൾ സ്വീകരിച്ച പോലീസുകാരൻ കേസിൽ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പ്രതി പറഞ്ഞ പരിചയക്കാരനെ വീട്ടിലെ സാധനങ്ങളെക്കുറിച്ച് പരിചയക്കാരനെ വിളിച്ചു ചോദിച്ചപ്പോൾ തന്റെ അപ്പാർട്ട്മെന്റിൽ അങ്ങനൊരു സാധനവും ഇല്ലെന്നായിരുന്നു മറുപടി.
വിളിച്ചയാൾ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ ആവശ്യപ്പെട്ടെങ്കിലും സാമ്പിൾ നൽകുന്നതിനായി ആശുപത്രിയിൽ പോകാൻ ആദ്യം അയാൾ വിസമ്മതിച്ചു. തുടർന്നുള്ള വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയെങ്കിലും ഇയാൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് പോലീസിനെ വിളിച്ച് പല തവണ അസഭ്യം പറഞ്ഞതിന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനാൽ 50,000 ദിർഹം പിഴയും 50 ദിർഹം വ്യവഹാര ഫീസ് അടയ്ക്കേണ്ട ബാധ്യതയും ചുമത്തി.