യുക്രൈന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കാനൊരുങ്ങി ഇന്ത്യ. യുക്രൈന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. അതേസമയം, ബെലാറൂസില്‍ നടന്ന റഷ്യ–യുക്രെയ്ന് ചര്‍ച്ച അവസാനിച്ചു. ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്മാറ്റം യുക്രൈൻ ആവശ്യപ്പെട്ടു.
ക്രൈമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം. വെടിനിര്‍ത്തലും സേനാപിന്മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെയ്ന് പ്രസിഡന്റ് വോളിഡിമര്‍ സെലന്‍സ്കി ചർച്ചയ്ക്കു മുൻപ് തന്നെ അറിയിച്ചിരുന്നു. ഇതിനിടെ യുക്രെയ്ന് തലസ്ഥാനം കീവിൽനിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ നിർദ്ദേശം. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു.