അബുദാബിയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഇന്ന് (മാർച്ച് 1 ) മുതൽ പി സി ആർ പരിശോധനയ്ക്കായി 40 ദിർഹം മാത്രം നൽകിയാൽ മതിയാകും. ഇതുവരെ 50 ദിർഹമായിരുന്നു നൽകേണ്ടിയിരുന്നത്. മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പോകാൻ പി സി ആർ ടെസ്റ്റ് ആവശ്യമില്ലെങ്കിലും ( ഗ്രീൻ പാസ്) അബുദാബിയിലെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കാൻ ഗ്രീൻ പാസ് ഇപ്പോഴും ആവശ്യമാണ്. പൊതു സ്ഥലങ്ങൾ, മാളുകൾ, ഷോപ്പിംഗ് സെന്ററുകൾ, സിനിമാ തീയേറ്ററുകൾ, ഹോട്ടലുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധമാണ്.