ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി സ്ലോവാക്യയിലെ കോസിസിലേക്ക് സ്പൈസ് ജെറ്റ് ഇന്ന് പ്രത്യേക രക്ഷാ ദൗത്യ സർവീസ് നടത്തുന്നു. രക്ഷാ ദൗത്യത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഇന്ത്യൻ സർക്കാരിന്റെ പ്രത്യേക ദൂതനായി കോസിസിലേക്ക് പോകുന്നുണ്ട്.