കര അതിർത്തികൾ വഴി യുഎഇയിൽ എത്തുന്ന താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നാളെ മാർച്ച് 3 മുതൽ കോവിഡ് സുരക്ഷാ നിയമങ്ങൾ ലഘൂകരിക്കും.
ഇങ്ങനെ വരുന്ന പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്കോ യാത്ര ചെയ്ത് ഒരു മാസത്തിനുള്ളിൽ കോവിഡ് റിക്കവറി സർട്ടിഫിക്കറ്റ് കൈവശം വച്ചവർക്കോ പിസിആർ പരിശോധന നിർബന്ധമല്ലെന്നും വാക്സിനേഷൻ എടുക്കാത്ത യാത്രക്കാരും 12 വയസ്സിന് താഴെയുള്ള കുട്ടികളും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തണമെന്നും നേരത്തെ അറിയിച്ചിട്ടുണ്ട്.
എന്നാൽ 72 മണിക്കൂറിൽ അധികം യുഎഇയിൽ വന്ന് താമസിക്കുന്നവരാണെങ്കിൽ ഒരു കോവിഡ് PCR പരിശോധന നടത്തണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ തഹെർ അൽ അമേരി നിർദ്ദേശിച്ചു.
കൂടാതെ ഒരു കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയ ആളാണെങ്കിൽ ഇപ്പോൾ കൊറന്റൈൻ വെണ്ടെങ്കിലും അവർ ഓരോ അഞ്ച് ദിവസത്തിലും പിസിആർ ടെസ്റ്റ് നടത്തണം.