മത്സ്യത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് 38 കിലോ ക്രിസ്റ്റൽ മെത്ത് യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ഏഷ്യൻ പൗരന്മാരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ മയക്കുമരുന്ന് വിരുദ്ധ പ്രോസിക്യൂഷന്റെ ഏകോപനത്തിലാണ് കർശനമായ ഓപ്പറേഷൻ നടത്തിയതെന്ന് അബുദാബി പോലീസ് അറിയിച്ചു.
മയക്കുമരുന്ന് ഒളിപ്പിക്കാനുള്ള അവരുടെ രീതികൾ പോലീസ് വെളിപ്പെടുത്തിയത് സംഘത്തെ ഞെട്ടിച്ചതായി ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ നാർക്കോട്ടിക് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ താഹെർ ഗരീബ് അൽ ദഹേരി പറഞ്ഞു.
മയക്കുമരുന്ന് കടത്താനായി അവർ ഉപയോഗിക്കുന്ന ഈ പുതിയ രീതികൾ തങ്ങളെ സുരക്ഷിതരാക്കുമെന്നാണ് അവർ കരുതിയിരുന്നത് എന്നാൽ ഞങ്ങളുടെ ടീമുകളുടെ കാര്യക്ഷമതയും കഴിവും കൊണ്ട് അവരുടെ പദ്ധതിയുടെ വിജയത്തെ തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.