യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളിലെ റമദാൻ മാസത്തിലെ പ്രവൃത്തി സമയങ്ങൾ പ്രഖ്യാപിച്ചു
ഇതനുസരിച്ച് വിശുദ്ധ റമദാൻ മാസത്തിൽ തിങ്കൾ മുതൽ വ്യാഴം വരെ ഫെഡറൽ യുഎഇ സർക്കാർ സ്ഥാപനങ്ങൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും തുറന്നിരിക്കും.
വിശുദ്ധ മാസം 2022 ഏപ്രിൽ 2 ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അന്തിമ തീയതി യുഎഇയിലെ ചന്ദ്രദർശന സമിതി സ്ഥിരീകരിക്കും.