യുക്രൈൻ അധിനിവേശത്തിനിടെ റഷ്യയുടെ സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ . സെവൻത് എയർബോൺ ഡിവിഷനിലെ മേജർ ജനറൽ ആൻഡ്രി സുഖോവെത്സ്‌കിയാണ് കൊല്ലപ്പെട്ടത്. സുഖോവെത്സ്‌കി മരിച്ചതായി യുക്രൈൻ ഉദ്യോഗസ്ഥരും റഷ്യൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. യുദ്ധത്തിനിടെ റഷ്യക്ക് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സൈനിക ജനറലിന്റെ മരണമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം മേജര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന കാര്യം സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രൈയ്‌ന് നേരെ നടത്തിയ ആക്രമണത്തില്‍ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു സുഖൊവെസ്‌കി.
അതിനിടെ യുക്രെയ്ന്‍ പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമം ഒന്‍പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുക്രെയ്നിലെ മൂന്നാമത്ത വലിയ നഗരമായ ഒഡേസ ലക്ഷ്യമാക്കി റഷ്യയുടെ കപ്പല്‍വ്യൂഹം പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ വ്യോമാക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതുവരെ 498 സൈനികരെയാണ് തങ്ങൾക്ക് നഷ്ടമായത് എന്നാണ് റഷ്യ പറയുന്നത്. എന്നാൽ ഒമ്പതിനായിരത്തിലധകം പേരെ വകവരുത്തിയെന്നാണ് യുക്രൈൻ ഉദ്യോഗസ്ഥരുടെ അവകാശവാദം.