അബുദാബിയിലെ E10 ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഒരു ജംഗ്ഷൻ നാളെയും മറ്റന്നാളും താൽക്കാലികമായി അടച്ചിടും.
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിനെയും ദഫീർ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ( Eastern Mangroves )ഈസ്റ്റേൺ മൻഗ്രൂവ്‌സിന്റെ ജംഗ്ഷന്റെ ഭാഗങ്ങൾ നാളെ ശനിയാഴ്ച പുലർച്ചെ 12 മുതൽ ഞായറാഴ്ച വൈകുന്നേരം 4 വരെ അടച്ചിരിക്കുമെന്ന് അബുദാബി എമിറേറ്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
വാഹനമോടിക്കുന്നവർ താൽക്കാലികമായി അടച്ചിടൽ അനുബന്ധിച്ചുള്ള ട്രാഫിക്കിലെ മാറ്റങ്ങൾ പിന്തുടരണമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
https://twitter.com/ITCAbuDhabi/status/1499324816519839744?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499324816519839744%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thenationalnews.com%2Fuae%2F2022%2F03%2F04%2Fjunction-on-sheikh-zayed-street-in-abu-dhabi-to-close-temporarily-this-weekend%2F






