ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ അംഗമാകുന്ന ആദ്യ എമിറാത്തി വനിതയായി ഡോ. ഫരീദ അല്‍ ഹൊസാനി

She became the first Emirati woman to be a member of the World Health Organization's Epidemic Prevention Advisory Committee. Fareeda Al Hosani

ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക ഗ്രൂപ്പിൽ ചേരുന്ന ആദ്യത്തെ എമിറാത്തി വനിതയായി ഡോ. ഫരീദ അൽ ഹൊസാനി.
ആദ്യമായാണ് ഒരു എമിറാത്തി വനിത ലോകാരോഗ്യ സംഘടനയുടെ മഹാമാരി പ്രതിരോധ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുന്നത്. യുഎഇയുടെ ആരോഗ്യകാര്യ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനിയെയാണ് ഈ അംഗീകാരം തേടിയെത്തിയത്.

2022-2024 കാലയളവില്‍ ഡോ. ഫരീദ ലോകാരോഗ്യ സംഘടനയുടെ പാന്‍ഡമിക് പ്രിപയര്‍ഡ്‌നസ് ഫ്രെയിംവര്‍ക്ക്( Pandemic Influenza Preparedness Framework) ഉപദേശക സമിതിയില്‍ ഉണ്ടാകും. അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിന്റെ പകര്‍ച്ചവ്യാധി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് ഡോ. ഫരീദ. പകര്‍ച്ചവ്യാധികളെ കുറിച്ച് മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതും വികസ്വരരാജ്യങ്ങളിലേക്ക് രോഗപ്രതിരോധ മരുന്നുകളും വാക്‌സിനുകളും വിതരണം സജീവമാക്കുന്നതുമാണ് സമിതിയുടെ പ്രധാന ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!