ദുബായിൽ സൈക്ലിംഗ് ജനപ്രീതികുതിച്ചുയരുന്നതിനാൽ റൈഡ് ഹെയ്‌ലിംഗ് കമ്പനിയായ കരീം വാടക സൈക്കിളുകളുടെ എണ്ണം ഇരട്ടിയാക്കുന്നു.
95 പുതിയ ഡോക്കിംഗ് സ്റ്റേഷനുകളിൽ കൂടി 950 ബാറ്ററി അസിസ്റ്റഡ് സൈക്കിളുകൾ ഉടൻ ലഭ്യമാകും. ഇതോടെ കമ്പനി പാട്ടത്തിനെടുത്ത സൈക്കിളുകളുടെ എണ്ണം 1,750 ആയി ഉയരും.
ജുമൈറ ബീച്ച്, സഫ പാർക്ക്, ദുബായ് കനാൽ, ദുബായ് മറീന, അൽ മംസാർ, സത്വ, ജുമൈറ 1, ഖവാനീജ്, അൽ ജാഫിലിയ, ബിസിനസ് ബേ, ദുബായ് ഇന്റർനെറ്റ് സിറ്റി, ജുമൈറ ലേക്‌സ് ടവേഴ്‌സ് എന്നിവിടങ്ങളിലാ ണ് പുതിയ സൈക്ലിംഗ് ട്രാക്ക് പുതിയ സ്റ്റേഷനുകളുള്ളത്. കരീമിന്റെയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയും വാർത്താക്കുറിപ്പനുസരിച്ച് 350 സ്ഥലങ്ങളിലായി 3,500 സൈക്കിളുകളിലേക്ക് കൂടുതൽ വിപുലീകരിക്കാനാണ് കരീം പദ്ധതിയിടുന്നത്.
അൽ സുഫൂഹിൽ നിന്ന് കൈറ്റ് ബീച്ച്, ജുമൈറ ബീച്ച്, നിലവിലുള്ള ദുബായ് കനാൽ പാതയുമായി ബന്ധിപ്പിക്കുന്ന സൈക്ലിംഗ് ട്രാക്കിന്റെ 16 കിലോമീറ്റർ ഭാഗം ഒരു മാസം മുമ്പ് തുറന്നതുമുതൽ ജനങ്ങൾക്ക് പ്രിയപ്പെട്ട ഇടമാണ്