ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസി ലോക്സഭ മണ്ഡലം ഉള്‍പ്പെട്ട 54 നിയമസഭ സീറ്റുകളിലെ 613 സ്ഥാനാര്‍ഥികളുടെ ജനവിധിയാണ് ഏഴാംഘട്ടത്തില്‍ നിര്‍ണയിക്കുക. 2.06 കോടി വോട്ടര്‍മാരുണ്ട്.
2017ല്‍ സഖ്യകക്ഷികളായ അപ്നാദള്‍ (നാല്), എസ്.ബി.എസ്.പി (മൂന്ന്) എന്നിവരോടൊപ്പം ബി.ജെ.പി 29 സീറ്റുകള്‍ നേടിയപ്പോള്‍ സമാജ്‍വാദി പാര്‍ട്ടിക്ക് 11 സീറ്റും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ആറ് സീറ്റും ലഭിച്ചു. ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും രൂപവത്കരിച്ച സഖ്യങ്ങളുടെ പരീക്ഷണം കൂടിയാണ് അവസാന വട്ട പോളിങ്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. നേരത്തെ വോട്ടെടുപ്പ് കഴിഞ്ഞ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെയും ഫലം അന്നറിയാം.