പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ എംബസി ആസ്ഥാനത്ത് മരിച്ച നിലയിൽ

The Indian Ambassador to Palestine is found dead at the Embassy headquarters

പലസ്തീനിലെ ഇന്ത്യൻ അംബാസഡർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യ ഇന്ന് ഞായറാഴ്ച റാമല്ലയിലെ എംബസിയിൽ വച്ച് അന്തരിച്ചതായാണ് വിവരം.  ആര്യയുടെ വിയോഗം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിലൂടെ ഞെട്ടലോടെയാണ് രേഖപ്പെടുത്തിയത്.

എന്നാൽ കൂടുതൽ മറ്റ് വിവരങ്ങളോ മറ്റ് കാരണങ്ങളോ അധികൃതർ ഇതുവരെ പുറത്ത് വിട്ടില്ല. മരിച്ച അംബാസഡറുടെ മൃതദേഹം അദ്ദേഹത്തിന്റെ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിന് ഞങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ഔദ്യോഗികമായി ബന്ധപ്പെടുകയാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!