ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം നടന്നതിനെതുടർന്ന് സാഹചര്യം മോശമായതിനാലും സുമിയിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതുവരെ ഉക്രൈനിലെ വെടിനിർത്തൽ പരാജയമെന്നാണ് വിലയിരുത്തുന്നത്. സുരക്ഷ മുൻനിർത്തി ഹോസ്റ്റലിലേക്ക് തന്നെ വിദ്യാർത്ഥികളെ തിരിച്ചയച്ചതായും എംബസി അറിയിച്ചു.
ഇപ്പോൾ റോഡുകൾ സുരക്ഷിതമല്ലെങ്കിലും സ്ഥിതിഗതികൾ മാറുമ്പോൾ വീണ്ടും ബസ്സുകൾ വഴി വിദ്യാർത്ഥികളെ ഒഴിപ്പിക്കാമെന്നാണ് എംബസി കരുതുന്നത്.