റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുൾപ്പടെ റഷ്യൻ നേതാക്കൾക്ക് ഉപരോധം ഏർപ്പെടുത്തി ന്യൂസിലാന്റ്. പുടിൻ, പ്രധാനമന്ത്രി മിഖായോൽ മിഷുസ്റ്റിൻ, തുടങ്ങി നൂറോളം റഷ്യൻ നേതാക്കൾക്ക് രാജ്യം ഉപരോധം ഏർപ്പെടുത്തിയതായി ന്യൂസിലാന്റ് വിദേശകാര്യ മന്ത്രി അറിയിച്ചു. യുക്രെയിനിൽ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് നടപടി. റഷ്യൻ സർക്കാർ ഉദ്യോഗസ്ഥർക്കും യുക്രെെനിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശവുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികൾക്കും ന്യൂസിലാന്റിലേക്കുള്ള യാത്രാനിരോധനം ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡണും വിദേശകാര്യ മന്ത്രി നനയ്യ മഹൂട്ടയും പ്രഖ്യാപിച്ചതായി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
