Search
Close this search box.

അബുദാബി എയർപോർട്ടിൽ ഇപ്പോൾ യാത്രക്കാർക്ക് വന്നിറങ്ങിയ ശേഷം പിസിആർ ടെസ്റ്റ് വേണ്ട

Passengers no longer need a PCR test after landing at Abu Dhabi Airport

അബുദാബിയിലേക്ക് എത്തുന്ന കൊവിഡ്-വാക്‌സിനേഷൻ എടുത്തവരും വാക്‌സിനേഷൻ എടുക്കാത്തവരുമായ യാത്രക്കാർ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ശേഷം ഇപ്പോൾ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എത്തിഹാദ് എയർലൈൻസിന്റെ വക്താവ് അറിയിച്ചു. വേണമെങ്കിൽ യാത്രക്കാർക്ക് അവരുടെ സ്വന്തം ചെലവിൽ പിസിആർ ടെസ്റ്റ് ചെയ്യാം. അതിനായി ‘അറൈവൽസ്’ പിസിആർ കേന്ദ്രത്തിൽ ടെസ്റ്റ് നടത്തുന്നതിന് 40 ദിർഹം ചിലവാകും.

പൂർണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർക്ക് പുറപ്പെടുന്നതിന് മുമ്പുള്ള പിസിആർ പരിശോധന ആവശ്യമില്ലെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

“അബുദാബിയിലേക്ക് വാക്‌സിനേഷൻ എടുക്കാത്ത അതിഥികൾ പുറപ്പെട്ട് 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് അല്ലെങ്കിൽ പുറപ്പെട്ട് 30 ദിവസത്തിനുള്ളിൽ തീയതി രേഖപ്പെടുത്തിയ ക്യുആർ കോഡുള്ള കോവിഡ് വന്ന് നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അബുദാബിയിൽ നിന്ന് പുറപ്പെടുന്നതോ അബുദാബി വഴി പോകുന്നതോ ആയ യാത്രക്കാർക്ക് അവരുടെ അവസാന ലക്ഷ്യസ്ഥാനത്ത് നിർബന്ധമില്ലെങ്കിൽ PCR ടെസ്റ്റ് ആവശ്യമില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts