കോവിഡ് മഹാമാരിയുടെ സമയം മുതൽ ഇ-കൊമേഴ്സ്, ഡെലിവറി ബിസിനസുകൾ അഭിവൃദ്ധി പ്രാപിച്ചതോടെ യുഎഇയിലെ താമസക്കാർ പുറത്ത് ഭക്ഷണം കഴിക്കുന്നതിനേക്കാൾ ഭക്ഷണം ഓർഡർ ചെയ്യാൻ താൽപ്പര്യപ്പെട്ടു.
എന്നാൽ ഇപ്പോൾ കോവിഡ് സുരക്ഷാ നിയമങ്ങൾ ലഘൂകരിച്ചിട്ടുണ്ടെങ്കിലും, നിരവധി താമസക്കാർ ഇപ്പോഴും ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓൺലൈനിൽ ഓർഡർ ചെയ്യുകയാണ്. എന്നാൽ ഡെലിവറി കമ്പനികൾക്ക് കൃത്യസമയത്ത് സാധനങ്ങൾ ഡെലിവറി ചെയ്യാനായുള്ള സമ്മർദ്ദം ഏറുകയാണ്.
കഴിഞ്ഞ വർഷം 2021 ൽ യുഎഇയിൽ ബൈക്കുകൾ ഉൾപ്പെടെയുള്ള റോഡപകടങ്ങളിൽ 22 പേർ മരിക്കുകയും 253 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ, പോലീസിന്റെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് 46 അപകടങ്ങൾ രേഖപ്പെടുത്തി, ഇത് മൂന്ന് മരണങ്ങൾക്കും 47 പേർക്ക് പരിക്കിനും കാരണമായി.
ആയതിനാൽ ട്രാഫിക് സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് റൈഡർമാരെ ബോധവൽക്കരിക്കാൻ ഡെലിവറി സേവന കമ്പനികളോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.