സുമിയിൽ കുടുങ്ങിയ മുഴുവൻ വിദ്യാർത്ഥികളേയും ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം. 15 ബസുകളിലായാണ് ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന സംഘം സുമിയിൽ നിന്ന് പോൾട്ടാവയിലേക്ക് തിരിച്ചത്.
ഇന്ത്യൻ സംഘത്തിനൊപ്പം ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാർക്കും രക്ഷാ ദൗത്യത്തിൽ ഇടം നൽകിയിട്ടുണ്ട്. റെഡ്‌ക്രോസിന്റേയും ഇന്ത്യൻ എംബസിയുടേയും വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർത്ഥി സംഘം പോൾട്ടാവയിലേക്ക് തിരിച്ചിരിക്കുന്നത്. ഇനി സുമിയിൽ ഇന്ത്യൻ പൗരന്മാർ ആരും തന്നെ അവശേഷിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.