അജ്മാനിൽ നിന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇനിമുതൽ ബസുകൾ സർവീസ് നടത്തും. അജ്മാൻ അൽ തല്ലയിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്നാണ് ബസ്സുകൾ പുറപ്പെടുന്നത്. രാവിലെ 4 മണിക്കും 7മണിക്കും 11 മണിക്കും വൈകിട്ട് 5 മണിക്കും, രാത്രി 9:30 നും, 11:30 നുമാണ് ബസുകൾ പുറപ്പെടുക. 20 ദിർഹമാണ് ടിക്കറ്റ് നിരക്കായി യാത്രക്കാരിൽനിന്ന് ഈടാക്കുന്നത്.
ഈ തുക, പണമായോ മസാർ കാർഡ് വഴിയോ അടയ്ക്കാൻ യാത്രക്കാർക്ക് സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് പ്രധാനമായി ബസ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഈ ബസ് സ്റ്റേഷനിൽ നിന്ന് തന്നെ എമിറേറ്റ്സ് വിമാനത്തിലേക്കുള്ള യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്യാനും കഴിയും