രാജീവ്​ഗാന്ധി വധക്കേസ് പ്രതി പേരറിവാള‍​ന് ജാമ്യം അനുവദിച്ചു

Rajiv Gandhi assassination accused Perarivala granted bail

രാജീവ്​ഗാന്ധി വധക്കേസ് പ്രതി പേരറിവാള‍​ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വർഷത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ, എട്ടുതവണ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു.

1991 ജൂ​ൺ 11നാണ്​ രാജീവ്​ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലായത്​. 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ആഗസ്റ്റ്​ 24നാണ്​ ആദ്യമായി പരോളിലിറങ്ങിയത്​. വിചാരണ കോടതി നിർദേശിക്കുന്ന ഉപാധികൾ പാലിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ മാസവും സിബിഐ ഓഫീസർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂണിൽ അറസ്റ്റിലായപ്പോൾ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എൽടിടിഇ പ്രവർത്തകനുമായ ശിവരശനു പേരറിവാളൻ രണ്ട് ബാറ്ററി സെൽ വാങ്ങിനൽകിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!