ദുബായിലെ സിറ്റി വാക്കിലുള്ള കോവിഡ് -19 ഡ്രൈവ്-ത്രൂ സർവീസ് സെന്റർ അടയ്ക്കുകയാണെന്ന് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (Seha) അറിയിച്ചു. ബദൽ ഓപ്ഷനായി അൽ ഖവാനീജിലെ ഡ്രൈവ്-ത്രൂ സേവനങ്ങൾ സ്വീകരിക്കാമെന്നും സെഹ അറിയിച്ചു.
അപ്പോയിന്റ്മെന്റുകൾ സെഹ ആപ്പ് വഴി ബുക്ക് ചെയ്യാം. ജനുവരിയിൽ, ദുബായിലെ മിന റാഷിദിലുള്ള സേഹ അതിന്റെ കോവിഡ് -19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്ററും അടച്ചിരുന്നു. യു എ ഇയിലുടനീളമുള്ള സെഹ സെന്ററുകളിൽ പിസിആർ ടെസ്റ്റുകൾക്ക് 40 ദിർഹം മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതിനാൽ ടെസ്റ്റിങ്ങിന് ഡിമാൻഡ് കൂടുതലാണ്.
സെഹ ടെസ്റ്റിംഗ് സെന്ററുകളുടെ മുഴുവൻ ലിസ്റ്റ് അതിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.