Search
Close this search box.

കേരള ബജറ്റ് 2022 : 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കും: കെ റെയിലിന് 2000 കോടി, കേന്ദ്ര സർക്കാർ അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി

Kerala Budget 2022

25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരള ബജറ്റ് അവതരിപ്പിക്കുമ്പോഴായിരുന്നു ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.

അതിദാരിദ്ര്യം ഇല്ലാതാക്കാൻ 100 കോടി രൂപ, 2909 ലൈഫ് മിഷൻ ഫ്ലാറ്റുകൾ ഈ വർഷം നൽകും. പദ്ധതിയ്ക്ക് കീഴിൽ ഒരു ലക്ഷം വ്യക്തിഗത വീടുകൾ കൂടി അനുവദിക്കും.കൊച്ചി കാൻസര്‍ സെൻ്ററിനെ അപെക്സ് സെൻ്ററായി ഉയര്‍ത്തും. തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി രൂപ അനുവദിക്കും,
യുക്രൈൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ദൌത്യത്തിന് 10 കോടി രൂപ,യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാ‍ര്‍ഥികള്‍ക്കായി നോര്‍ക്കയിൽ പ്രത്യേക സെൽ തയ്യാറാക്കും,കേരള അതിഥി മൊബൈൽ ആപ്പ് പദ്ധതിയ്ക്ക് 40 കോടി രൂപ, കാരുണ്യ പദ്ധതിയ്ക്ക് 500 കോടി രൂപ, ടൂറിസം വികസനത്തിന് 1000 കോടി രൂപയുടെ വായ്പാ പദ്ധതി, 25 ടൂറിസം ഹബ്ബുകൾ തുടങ്ങുമെന്ന് ധനമന്ത്രി, ചെറുശ്ശേരി സ്മാരകത്തിന് രണ്ട് കോടി രൂപ, വാട്ടർ മെട്രോ പദ്ധതിയ്ക്കായി 150 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ ആദ്യഘട്ടം ഈ വർഷം, കലയും സംസ്കാരവും മേഖലയുടെ വികസനത്തിന് 125 കോടി രൂപ എന്നിങ്ങനെയാണ് ഏതാനും പ്രഖ്യാപനങ്ങൾ

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സര്‍വകലാശാലകള്‍ക്ക് 20 കോടി വീതം ആകെ 200 കോടി തുക നീക്കി വച്ചതായി പ്രഖ്യാപിച്ചു സര്‍വകലാശാലകളില്‍ സ്റ്റാര്‍ട്ട് അപ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ക്ക് 20 കോടി രൂപയും സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ സൗകര്യവും ഏര്‍പ്പെടുത്തും.

1500 പുതിയ ഹോസ്റ്റല്‍ റൂമുകള്‍ ആരംഭിക്കും. 150 ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ റൂമുകളും ആരംഭിക്കും. ഇതിനായി 100 കോടി രൂപ നീക്കി വച്ചു. ഹോസ്റ്റലുകള്‍ നവീകരിക്കാന്‍ 100 കോടി കിഫ്ബി വഴി വകയിരുത്തും. തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നോവേഷന്‍ കേന്ദ്രം 100 കോടി രൂപ ചെലവില്‍ നിര്‍മിക്കും. ജിനോമിക് ഡാറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ 50 കോടി മാറ്റിവച്ചു. ആദ്യ ഘട്ടമായി കേരള സര്‍വകലാശാലയുമായി ചേര്‍ന്നാകും പ്രവര്‍ത്തനം. പദ്ധതിക്ക് 5 വര്‍ഷം കൊണ്ട് 500 കോടി ചെലവ് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

എഞ്ചിനിയറിംഗ് കോളജുകള്‍, ആര്‍ട്ട്സ് കോളജുകള്‍, പോളി ടെക്നിക് എന്നിവയോട് ചേര്‍ന്ന ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ ചെറിയ വ്യവസായ യൂണിറ്റുകള്‍ തുടങ്ങും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയില്‍ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത്.

ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ്. ഇതിനായി സംസ്ഥാന ബജറ്റിൽ 2000 കോടി വകയിരുത്തി. യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റമുണ്ടാകും. അതിനാൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

വിലക്കയറ്റത്തെ നേരിടാൻ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം പുകൾപ്പെറ്റതാണ്. സർക്കാർ അർധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വർധിപ്പിക്കാനായെന്നും ആ നല്ല മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓർമ്മിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!