ദുബായിലെ RTAയിൽ ടാക്സി ഡ്രൈവർ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ഇന്ന് മാർച്ച് 11, 18 എന്നീ തീയതികളിൽ നടക്കും.
പ്രതിമാസം 2,000 ദിർഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും RTA വാഗ്ദാനം ചെയ്യുന്നുണ്ട് , രണ്ട് മുതൽ അഞ്ച് വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. മുഴുവൻ സമയ മിഡ്-കരിയർ ജോലി പുരുഷന്മാർക്കും സ്ത്രീകൾക്കും ലഭ്യമാണ്.
23 നും 55 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ജോലിക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 2,000 ദിർഹം ശമ്പളവും കമ്മീഷനും ആരോഗ്യ ഇൻഷുറൻസും താമസസൗകര്യവും നൽകും. പ്രധാനമായി ദുബായ് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ലെന്നതും ഒരു പ്രത്യേകതയാണ്
മിഡ്-കരിയർ ജോലിയിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂവിൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രിവിലേജ് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് M-11, അബു ഹെയിൽ സെന്ററിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ സന്ദർശിക്കണം.
പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റ privilege.secretary@gmail.com എന്ന ഇമെയിലിലേക്കോ വാട്ട്‌സ്ആപ്പ് 055-5513890 എന്ന നമ്പറിലേക്കോ അയാക്കാവുന്നതാണ്.