ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിന് പുറകിലുള്ള അൽ ബർഷ 1 ലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു.
തീയണയ്ക്കാൻ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ അൽ ബർഷ ഏരിയയിലേക്ക് എത്തിയിട്ടുണ്ട്. തീയണയ്ക്കൽ പ്രവർത്തനങ്ങൾ നടക്കുകയാണ്. ആളപായമോ മരണമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഇതുവരെയുള്ള വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.