പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു.മിസൈൽ പാകിസ്താനിലേക്ക് വിക്ഷേപിച്ചത് സാങ്കതിക പിഴവാണെന്ന് പ്രതിരോധമന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത് പതിച്ചുവെന്നാണ് പാകിസ്താന്‍ ആരോപിച്ചത്.
മാർച്ച് 9ന്, പതിവായി നടത്താറുള്ള പരിശോധനകളുടെ ഇടയിൽ ഒരു സാങ്കേതിക പിഴവ് സംഭവിക്കുകയും അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കുകയും ചെയ്തു. വിഷയം ഗൗരവമായി പരിഗണിച്ച കേന്ദ്ര സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.
മിസൈൽ പാകിസ്താനിൽ പതിച്ചു എന്ന് മനസ്സിലായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തിൽ ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ലെന്നത് ആശ്വാസമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തെ ഇന്ത്യൻ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.