യുഎഇയിൽ താപനില ഗണ്യമായി ഉയരുകയാണ്. ഇന്ന് രാജ്യത്തെ കാലാവസ്ഥ പ്രവചനമനുസരിച്ച് ഇന്ന് സാമാന്യം ചൂട് ഉണ്ടായേക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ശനിയാഴ്ച അൽ റുവൈസിൽ 40 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ദുബായിലും അബുദാബിയിലും യഥാക്രമം 38 ഡിഗ്രി സെൽഷ്യസും 39 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും, രണ്ട് എമിറേറ്റുകളിലെയും ഏറ്റവും കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസായിരിക്കും.
രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ പൊടികാറ്റും ഉണ്ടാകും.