ശ്രീലങ്കയില്‍ ഒറ്റദിവസത്തില്‍ വര്‍ദ്ധിപ്പിച്ചത് പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും.

In Sri Lanka, the one-day hike was Rs 77 for petrol and Rs 55 for diesel.

ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക ഉപകമ്പനിയായ ലങ്ക ഐഒസി ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ശ്രീലങ്കയിലെ പൊതുമേഖലാ എണ്ണ-വാതക സ്ഥാപനമായ സിലോണ്‍ പെട്രോളിയം വില വര്‍ധിപ്പിച്ചത്.

ലങ്കയിലെ കറന്‍സിയായ ശ്രീലങ്കന്‍ റൂപ്പീസിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ദ്ധിപ്പിച്ചിരുന്നു.

സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വര്‍ദ്ധനവാണ് നടത്തിയത്. ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, ഡീസലിന് 176 രൂപയുമായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!