ഇന്ത്യയിൽ 12 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ മറ്റന്നാള്‍ മുതൽ

Vaccine for those under 12 years of age from Wednesday

ഇന്ത്യയിൽ പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ മറ്റന്നാള്‍ ബുധനാഴ്ച തുടങ്ങും. അറുപതു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മറ്റന്നാള്‍  മുതല്‍ കരുതല്‍ ഡോസ് നല്‍കാനും തീരുമാനമായി.

പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് മറ്റന്നാള്‍ തുടക്കം കുറിക്കുക. ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് ആണ് ഈ പ്രായത്തിലുള്ളവര്‍ക്കു നല്‍കുക.

അറുപതു വയസ്സിനു മുകളിലുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നല്‍കിവരുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.

ഈ വര്‍ഷം ജനുവരി പത്തു മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ കരുതല്‍ ഡോസ് നല്‍കിവരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!