ഷാർജയിലെ എല്ലാ പ്രൈവറ്റ് സ്‌കൂളിലും 2022 ഏപ്രിൽ മുതൽ ഓൺലൈൻപഠന ഓപ്ഷൻ നിർത്തലാക്കിയതായി തിങ്കളാഴ്ച അറിയിച്ചു.
അടുത്ത മാസം 2022 ഏപ്രിൽ മുതൽ എല്ലാ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള വ്യക്തിഗത പഠനം നടത്തുമെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി ട്വീറ്റ് ചെയ്തു.
#SPEA in cooperation with the National Emergency Crisis and Disaster Management Authority in Sharjah has announced a full return to in-person education for all private school students in the Emirate in light of the stability of the #COVID19 situation and the high vaccination rate pic.twitter.com/7jtTe0IMsJ
— هيئة الشـارقة للتعليم الخاص (@shjspea) March 14, 2022
”ഷാർജയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി കോവിഡ് സാഹചര്യത്തിന്റെ സ്ഥിരതയുടെയും ഉയർന്ന വാക്സിനേഷൻ നിരക്കിന്റെയും വെളിച്ചത്തിൽ ഷാർജ എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്കും വ്യക്തിഗത വിദ്യാഭ്യാസത്തിലേക്ക് പൂർണ്ണമായ തിരിച്ചുവരവ് നടത്താമെന്ന് പ്രഖ്യാപിച്ചു. ” ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി( SPEA ) ഇന്ന് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.