Search
Close this search box.

തൃശ്ശൂരിൽ കടലിൽ മൽസ്യ ബന്ധനത്തിനിടെ ബോട്ടിലെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി

തൃശ്ശൂർ ചാവക്കാട് കടലിൽ മൽസ്യ ബന്ധനത്തിനിടെ ബോട്ടിലെ വലയിൽ അജ്ഞാത മൃതദേഹം കുടുങ്ങി. കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ നിന്നും മൽസ്യബന്ധനത്തിന് പോയ നൂറുൽ ഹുദാ ബോട്ടിലെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.
ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം മൽസ്യബന്ധന ബോട്ടിൽ തന്നെ കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിൽ എത്തിച്ചു. 40 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ടീഷർട്ടും പാന്റ്സുമാണ് വേഷം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts