അജ്മാനിൽ കഴിഞ്ഞ വർഷം 2021 ൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 10 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി അജ്മാൻ പോലീസ് അറിയിച്ചു
നിരീക്ഷണ ക്യാമറകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം കവർച്ച, ബാങ്ക് ഇടപാടുകാരുടെ മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിച്ചതായി അജ്മാൻ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
സമൂഹത്തിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ ‘അമാൻ’ പോലീസ് പട്രോളിംഗിനെ മേജർ ജനറൽ അൽ നുഐമി പ്രശംസിച്ചു, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 9,544 വാഹനങ്ങളും കണ്ടുകെട്ടിയിരുന്നു.