തെക്കൻ ഇറാനിൽ ഇന്ന് വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിന്റെ നേരിയ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു.
റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയിലെ താമസക്കാർക്കും അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM)സ്ഥിരീകരിച്ചു, എന്നാൽ അത് രാജ്യത്തെ ഒട്ടും ബാധിച്ചിട്ടില്ല.
പുലർച്ചെ 3.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്, അഞ്ച് സെക്കൻഡോളം ഭൂചലനം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു.
ഷാർജയിൽ നേരിയതായി ഭൂചലനം അനുഭവപ്പെട്ടതായി ഒരു താമസക്കാരൻ പറഞ്ഞു. വിറയൽ അനുഭവപ്പെട്ടാണ് താനും കുഞ്ഞും ഉണർന്നതെന്ന് മറ്റൊരു താമസക്കാരൻ ട്വിറ്ററിൽ കുറിച്ചു.