ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബായ് മെട്രോയുടെ റെഡ് ലൈനിലെ അഞ്ച് മെട്രോ സ്റ്റേഷനുകൾ ഇന്നലെ ബുധനാഴ്ച വൈകുന്നേരം പ്രാദേശിക, അന്തർദേശീയ സംഗീതജ്ഞരുടെ തത്സമയ പ്രകടനത്തിനുള്ള സ്റ്റേജായി മാറി.
എക്‌സ്‌പോ 2020 മെട്രോ സ്‌റ്റേഷനിൽ ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആയിരുന്നു പരിപാടികൾ , മറ്റ് നാല് മെട്രോ സ്‌റ്റേഷനുകളിലും (ജബൽ അലി, മാൾ ഓഫ് എമിറേറ്റ്സ്, ബർജുമാൻ, യൂണിയൻ മെട്രോ സ്‌റ്റേഷനുകളിലും പരിപാടികൾ ആവർത്തിച്ചു.
ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷന്റെ ഭാഗമായിരുന്നു സ്വദേശികളും വിദേശികളുമായി സംഗീത പ്രതിഭകള്‍ അണിനിരന്ന വൈവിധ്യമാര്‍ന്ന സംഗീത പരിപാടികള്‍ അരങ്ങേറിയത്. പൊതുവെ ട്രെയിനിറങ്ങി ആരും കാത്തുനില്‍ക്കാത്ത മെട്രോ സ്‌റ്റേഷനുകള്‍ താല്‍ക്കാലിക സംഗീത വേദിയായി മാറിയപ്പോള്‍ പതിവിന് വിപരീതമായി കൈകൊട്ടലുകളും നൃത്തച്ചുവടുകളുമായി യാത്രക്കാരും ഒപ്പം കൂടി.
ദുബായ് എക്‌സ്‌പോയുടെ കൂടി പശ്ചാത്തലത്തിലായിരുന്നു ദുബായ് മെട്രോ സംഗീത ഉല്‍സവം സംഘടിപ്പിച്ചത്. അറബ്, പാശ്ചാത്യ, ഇന്ത്യന്‍ സംഗീത പരിപാടികള്‍ ഇതിന്റെ ഭാഗമായി അരങ്ങേറി. ദുബായ് ഗവണ്‍മെന്റിന് കീഴിലെ ദുബായ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാന്റ് ദുബായ് ആണ് മ്യൂസിക് ഫെസ്റ്റിവലിന്റെ സംഘാടകര്‍. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന പരിപാടി മാര്‍ച്ച് 22 വരെ നീണ്ടുനില്‍ക്കും.