ഇറാൻ തീരത്ത് നിന്ന് മുങ്ങിയ യു എ ഇയുടെ ചരക്ക് കപ്പലിലെ 30 ജീവനക്കാരിൽ ഒരാളൊഴികെ മറ്റെല്ലാവരെയും രക്ഷപ്പെടുത്തിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി വ്യാഴാഴ്ച അറിയിച്ചു.
“ഇരുപത്തിയൊൻപത് ക്രൂ അംഗങ്ങളെ ഇതുവരെ രക്ഷിച്ചു, മറ്റൊരു ടീമംഗത്തെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്,” ഇറാനിലെ ബുഷെർ പ്രവിശ്യയിലെ ഒരു ഉദ്യോഗസ്ഥൻ IRNA യോട് പറഞ്ഞു.
അപകടസ്ഥലത്ത് രണ്ട് ഇറാനിയൻ രക്ഷാപ്രവർത്തന കപ്പലുകൾ ഉണ്ടായിരുന്നുവെന്നും മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചതായി കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു.