അടുത്ത വാരാന്ത്യത്തിൽ ദുബായിൽ നിന്ന് യാത്ര ചെയ്യുകയാണെങ്കിൽ നേരത്തെ എയർപോർട്ടിൽ എത്തണമെന്നും യാത്രാ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിൽ അത് മുൻകൂട്ടി പരിശോധിച്ച് ആവശ്യമായ രേഖകള്‍ തയ്യാറാക്കണമെന്നും എമിറേറ്റ്സ് മുന്നറിയിപ്പ് നൽകി.
അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ ദുബായ് എമിറേറ്റ്‌സ് ടെർമിനൽ 3-ൽ നിന്ന് 700,000-ലധികം യാത്രക്കാർ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 രാജ്യങ്ങളിലെ കോവിഡ് -19 അനുബന്ധ യാത്രാ നിയന്ത്രണങ്ങൾ നീക്കിയതോടെ, എമിറേറ്റ്‌സ് യാത്രക്കാർക്ക് കോവിഡ് -19 മായി ബന്ധപ്പെട്ട മെഡിക്കൽ ഡോക്യുമെന്റുകൾ ഹാജരാക്കേണ്ട ആവശ്യമില്ലാതെ തന്നെ വേഗത്തിൽ ചെക്ക്-ഇൻ ചെയ്യാൻ കഴിയും, ചില രാജ്യങ്ങളിൽ പാസഞ്ചർ ലൊക്കേറ്റർ ഫോമുകളും ഇപ്പോൾ ആവശ്യമില്ല.
ഈ രാജ്യങ്ങളിൽ യുകെ, പോർച്ചുഗൽ, ഇറ്റലി, ജോർദാൻ, മൗറീഷ്യസ്, മാലിദ്വീപ്, ഓസ്ട്രിയ, ബഹ്‌റൈൻ, ഡെൻമാർക്ക്, ഹംഗറി, അയർലൻഡ്, നോർവേ, മെക്സിക്കോ, സൗദി അറേബ്യ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവ ഉൾപ്പെടുന്നു.
ഓരോ സ്ഥലത്തേക്കുമുള്ള യാത്രക്കാര്‍ നേരത്തെ തന്നെ തങ്ങള്‍ പോകുന്ന രാജ്യത്ത് പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങള്‍ എന്തൊക്കെയാണെന്ന് തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റ് വഴി പരിശോധിക്കണമെന്നും ചെക്ക് ഇന്‍ സുഗമമാക്കാനായി അത് പ്രകാരം ആവശ്യമായ രേഖകള്‍ തയ്യാറാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റുകള്‍ക്ക് ശേഷം ചെക്ക് ഇന്‍ ചെയ്യുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.