Search
Close this search box.

യു എ ഇയിലെ പുതിയതായി 367 കോവിഡ് കേസുകൾ മാത്രം / ഇന്നും കോവിഡ് മരണമില്ല #March19

Only 367 new covid cases in the UAE / no covid death to date # March19

യു എ ഇയിൽ ഇന്ന് 2022 മാർച്ച് 19 ന് പുതിയ 367 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 816 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

367 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 887,382 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,302 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 816 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 857,206 ആയി. 304,600 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 367 പുതിയ കേസുകൾ കണ്ടെത്തിയത്. നിലവിൽ യു എ ഇയിൽ 27,874 സജീവ കോവിഡ് കേസുകളാണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!