ഐ.എസ്.എൽ കാണാൻ ഗോവയിലേക്ക് പോകുന്നതിനിടെ മലപ്പുറം ജില്ലക്കാരായ രണ്ടു യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. തിരൂരങ്ങാടി ആർടിഒ രജിസ്ട്രേഷൻ കീഴിലുള്ള ബുള്ളറ്റ് ബൈക്കാണ് അപകടത്തിൽപ്പെട്ടത് യുവാക്കളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബൈക്കിൽ മിനിലോറിയിടിച്ചാണ് അപകടം.
ഇന്ന് ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.