യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിച്ചു. വാഴ്സോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിെലത്തിച്ചത്. ജന്മനാടായ ഹാവേരിയില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷം മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കും. മൃതദേഹത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയും മറ്റ് അധികൃതരും അന്തിമോപചാരം അര്‍പ്പിച്ചു.
നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിയ്‌ക്കും ബൊമ്മെ നന്ദി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി. യുക്രെയ്നിലെ ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു നവീന്‍. മാര്‍ച്ച് ഒന്നിന് ഭക്ഷണം വാങ്ങാനായി വരി നില്‍ക്കുമ്പോഴാണ് റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.