ദുബായിലെ പലാസോ വെർസേസ് ഹോട്ടലിലെ ആഡംബര അപ്പാർട്ട്‌മെന്റ് തീയിട്ട് നശിപ്പിച്ച് സോഷ്യൽ മീഡിയയിൽ ലൈവ് പ്രക്ഷേപണം നടത്തിയ ഗൾഫ് വംശജനായ ഒരാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
അപ്പാർട്ട്‌മെന്റിൽ തീ അണയ്ക്കുന്നതിന് മുമ്പ് ഹോട്ടൽ അപ്പാർട്ട്മെന്റിന് കേടുപാടുകൾ സംഭവിക്കുകയും ചില ഭാഗങ്ങൾ കത്തിനശിക്കുകയും ചെയ്തു.
ഇത്തരമൊരു സംഭവം ഇതാദ്യമായല്ലെന്ന് പാലാസോ വെർസേസ് ഹോട്ടലിന്റെ എക്‌സിക്യൂട്ടീവ് പാർട്‌ണർ മോന്തർ ഡാർവിഷ് പറഞ്ഞു. ഹോട്ടലിൽ ആളുകൾക്ക് വിറ്റ ചില അപ്പാർട്ട്മെന്റുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിലൊരു റൂമാണ് ഇയാൾ എടുത്തിരുന്നത്. ഏകദേശം മൂന്ന് മാസം മുമ്പ്, ഇയാൾ ഹോട്ടലിലെ താമസക്കാരെയും ജീവനക്കാരെയും ശല്യപ്പെടുത്തി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരുന്നു.
ഇയാളെ കൈകാര്യം ചെയ്യാൻ പോലീസിനെ വിളിപ്പിക്കുന്നത് ഇതാദ്യമല്ല. അപ്പാർട്ട്മെന്റിലെ താമസക്കാരും ജീവനക്കാരും ചേർന്ന് 11 തവണ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രണ്ട് തവണ കസ്റ്റഡിയിലെടുത്തെന്നും ഹോട്ടൽ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തായാലും ഇയാളെ ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്.