യു എ ഇയിൽ പൊതു, സ്വകാര്യ മേഖലകൾക്കുള്ള ക്രൗഡ് ഫണ്ടിംഗിന്റെ അംഗീകാരം നൽകുന്നതായി ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. നൂതനമായ ബിസിനസ് ആശയങ്ങൾക്കായാണ് ക്രൗഡ് ഫണ്ടിംഗിന് യുഎഇയിൽ അംഗീകാരം നൽകിയത്.
എക്‌സ്‌പോ 2020 ദുബായിൽ നടന്ന അവസാന കാബിനറ്റ് യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായിരുന്നു.
“പുതിയതും നൂതനവുമായ ബിസിനസ്സ് ആശയങ്ങൾക്ക് ധനസഹായം നൽകാനുള്ള ഏറ്റവും നല്ല മാർഗമാണ് ക്രൗഡ് ഫണ്ടിംഗ്. യുവാക്കൾക്കും സംരംഭകർക്കും അവരുടെ ആശയങ്ങൾക്ക് ധനസഹായം നൽകുന്നതിന് ഇത് ഒരു വാതിൽ തുറക്കും, ”യുഎഇ വൈസ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു.