യെമനിലെ ഹൂതി വിമതരുടെ ക്രൂരമായ ആക്രമണത്തെത്തുടർന്ന് ആഗോള എണ്ണ വിതരണത്തിലെ കുറവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ തിങ്കളാഴ്ച പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിതരുടെ ആക്രമണത്തില്‍ രാജ്യത്തെ പ്രധാന എണ്ണ ഉല്‍പ്പാദകരായ അരാംകോയുടെ പ്ലാന്റുകള്‍ ഭാഗികമായി തകരുകയും എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്യേണ്ടിവന്ന സാഹചര്യത്തിലാണ് ലോകത്തിന് മുന്നറിയിപ്പുമായി സൗദി അറേബ്യ രംഗത്തെത്തിയിരിക്കുന്നത്. സൗദി വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സിയാണ് സൗദി നിലപാട് റിപ്പോര്‍ട്ട് ചെയ്തത്.
ഹൂതി ആക്രമണങ്ങള്‍ രാജ്യത്തിന്റെ എണ്ണ ഉല്‍പ്പാദനം, സംസ്‌കരണം, വിതരണം എന്നീ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് രാജ്യത്തിന്റെ എണ്ണ ഉല്‍പ്പാദന ശേഷിയെയും എണ്ണ വിതരണത്തിലുള്ള അതിന്റെ ബാധ്യതകള്‍ നിറവേറ്റാനുള്ള കഴിവിനെയും ബാധിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.