ഡൽഹിയിൽ 2 മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവ് ഓവനുള്ളില്‍ മരിച്ചനിലയില്‍ : കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുന്നു.

2-month-old baby dies in microwave oven in Delhi: Child's mother questioned.

ഡൽഹിയിൽ മൈക്രോവേവിനുള്ളിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

ഇന്നലെ തിങ്കളാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ ചിരാഗ് ദില്ലിയില്‍ താമസിക്കുന്ന ഗുല്‍ഷാന്‍ കൗഷിക്-ഡിംപിള്‍ കൗഷിക് ദമ്പതിമാരുടെ മകള്‍ അനന്യയെയാണ് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് വീട്ടുകാർ ആരോപിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവത്തെക്കുറിച്ച് ഫോൺ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ ഓവനുള്ളില്‍ നിന്ന് പുറത്തെടുത്ത് വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

“ഒരു കുഞ്ഞിനെ കാണാതായതായി ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. മാളവ്യ നഗർ പോലീസ് സ്‌റ്റേഷനിലെ ജീവനക്കാർ സംഭവസ്ഥലത്തെത്തി. തുടർന്ന് പഴയ ഓവനുള്ളില്‍ പെൺകുട്ടിയെ കണ്ടെത്തിയതായി അയൽവാസികൾ അറിയിച്ചു. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവങ്ങളുടെ വസ്‌തുതകളും ക്രമവും അറിയാൻ ഞങ്ങൾ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുകയാണ്, ഡിസിപി (സൗത്ത്) ബെനിറ്റ മേരി ജെയ്‌ക്കർ പറഞ്ഞു,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!