ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള EK019 എമിറേറ്റ്സ് വിമാനത്തിൽ മാർച്ച് 17 ന് മോശമായ പെരുമാറ്റത്തെതുടർന്ന് 29 കാരനായ ഒരു യുകെ യാത്രക്കാരനെ ക്യാബിൻ ക്രൂ മാനേജ് ചെയ്യേണ്ടിവന്നു.
റിപ്പോർട്ടുകൾ അനുസരിച്ച്, എട്ട് മണിക്കൂർ യാത്രാ സമയമെടുക്കുന്ന വിമാനത്തിൽ നാല് മണിക്കൂറോളം യുകെ യാത്രക്കാരന്റെ അനിയന്ത്രിതമായ പെരുമാറ്റത്തെതുടർന്ന് കാബിൻ ക്രൂ മാനേജ് ചെയ്യുകയും ബാക്കി മറ്റ് യാത്രക്കാരിൽ നിന്ന് ഇയാളെ മാറ്റിനിർത്തുകയും ചെയ്തു. മാഞ്ചസ്റ്ററിൽ എത്തിയപ്പോൾ, യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അന്വേഷണ വിധേയമായി വിട്ടയച്ചിരിക്കുകയാണ്.
ഞങ്ങളുടെ യാത്രക്കാരുടെയും ജോലിക്കാരുടെയും സുരക്ഷയാണ് ഏറ്റവും മുൻഗണനയുള്ളതെന്നും അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഈ സംഭവം ഇപ്പോൾ പോലീസ് അന്വേഷണത്തിലാണെന്നും എമിറേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.