രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: സിനിമാ കാഴ്ച്ചകളുടെ ഉത്സവത്തിന് ഇന്ന് തിരശീല വീഴും. വൈകിട്ട് 5.45ന് നിശാ​ഗന്ധി ആ‍ഡിറ്റോറിയത്തില്‍ സമാപന സമ്മേളനം നടക്കും. മന്ത്രി കെ.എന്‍. ബാല​ഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യ അതിഥി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധീഖിയാണ്.

വിശിഷ്ടാതിഥിയായി എഴുത്തുകാരന്‍ ടി. പത്മനാഭനും എത്തും.ചലച്ചിത്ര പുരസ്കാരങ്ങള്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനും മാധ്യമ അവാര്‍ഡുകള്‍ സഹകരണ മന്ത്രി വി.എന്‍. വാസവനും സമ്മാനിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ്, വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ചത് 173 സിനിമകളാണ്. സമാപന ചടങ്ങുകള്‍ ആരംഭിക്കുന്നത് മധുശ്രീ നാരായണന്‍, രാജലക്ഷ്മി എന്നിവരുടെ ഫ്യൂഷന്‍ സം​ഗീത സന്ധ്യയോടെയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!